കുറിച്യരുടെ ദൈവമാണ് മലങ്കാരി.
മലങ്കാരിക്ക് ദേവലോകം മടുത്തു.
ഭൂമിയിലേക്കിറങ്ങണം.
സ്വർഗ്ഗാധിപനായ ദൈവത്തോട് അനുവാദം വാങ്ങി തന്റെ പതിന്നാലു ചക്രങ്ങളുള്ള തേരോടിച്ച് കീഴുലകത്തിലേക്ക് വന്നു.
പക്ഷേ, മലങ്കാരിക്ക് ഭൂമിയിലിറങ്ങാൻ പറ്റിയില്ല.
സർവത്ര വെള്ളം!
അല്പം മണ്ണുകണ്ടാലല്ലേ തേരിറക്കാൻ പറ്റൂ, മലങ്കാരി തിരിച്ചുപോയി,
“അല്ല, മലങ്കാരീ! ഭൂമിയിലേയ്ക്ക് പോയിട്ട് എന്തേ ഇത്ര വേഗം തിരിച്ചുവന്നു?”
“അവിടെ വെള്ളമല്ലാതെ മറ്റൊന്നുമില്ല തമ്പുരാനേ!
കുന്നുകളില്ല
പർവ്വതങ്ങളില്ല
താഴ് വരകളില്ല
ഒരുതരി മണ്ണുപോലുമില്ല.
പിന്നെവിടെ ഞാൻ തേരിറക്കും”
ദൈവം മലങ്കാരിയോട് ഒറ്റക്കാലിൽ നിൽക്കാൻ പരഞ്ഞു.
രണ്ടു കൈകളും തുറന്നു പിടിക്കാൻ പറഞ്ഞു.
തന്റെ കയ്യിലെ സ്വർണ്ണ നൂലിലൂടെ ദൈവം സ്വർണ്ണനിറമുള്ള പൊടി മലങ്കാരിയുടെ കയ്യിൽ വിതറിക്കൊടുത്തു.
അതിൽ കുറച്ചെടുത്ത് ഭൂമിയിലെ ജലത്തിലിട്ട് ഇളക്കാൻ പറഞ്ഞു.
ജലത്തിൽ പൊൻപൊടിയലിഞ്ഞു. മണ്ണുണ്ടായി.
കുന്നും പർവ്വതങ്ങളും ഉയർന്നുവന്നു.
നദികളും താഴ് വരകളുമുണ്ടായി.

(മണ്ണില്ലാത്ത, ജീവനില്ലാത്ത ഒരു വിദൂര ഭൂതകാലത്തെക്കുറിച്ച് ഇത്തരം കഥകൾ, പാട്ടുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഒരു ജനതയുടെ ലോകവീക്ഷണം വ്യക്തമാക്കുന്നു ഇവ. ഒപ്പം മണ്ണും ജലവും കുന്നും നദികളുമില്ലാത്ത വിരസമായ ഭൂമിയിൽ ജീവൻ സാധ്യമല്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു.)

8 comments:

  1. കുറിച്യരുടെ ദൈവം ആണ് അല്ലെ മലങ്കാരി ....

    ReplyDelete
  2. ഭൂമിയുടെ ശ്വാസകോശങ്ങളാണ്‌ നമ്മുടെ വനങ്ങൾ ,അനുസ്യൂതം തന്റെ മുലചുരന്ന് മക്കളെ ഊട്ടുന്ന നമ്മുടെ അമ്മ, ഭൂമീദേവി....പക്ഷെ സ്വയം കാർന്നുതിന്നുന്ന അർബുദം പോലെ മനുഷ്യൻ തന്റെ ക്ഷണികമായ സുഖ ഭോഗങ്ങൾക്ക് വേണ്ടി,പകയോടെ നരഭോജികളായി മാറുമ്പോൾ....നഷ്ടമാകുനന നമ്മുടെ പുഴകളും,കുളങ്ങളും....ജൈവസ മൃദ്ധ്മായ കാവുകളും തീണ്ടപ്പെടുമ്പെടുകയാണ്‌...എന്നോ കുറിക്കപ്പെട്ട ഒരു ചരമഗീതം ആഗ്രഹിക്കാതെയാണെങ്കിലും നമ്മുടെ കർൺപുടങ്ങളെ അലോസരപ്പെടുത്തുന്നു...

    മന്ത്രി മുഖ്യര്‍ കച്ചവട ദല്ലാളരായി
    ഉദ്യോഗസ്ഥ രാജാക്കന്മാരും
    മുതലാളിത്ത പ്രഭുക്കളും, എന്‍റെ-
    ഗ്രാമത്തിലധിനിവേശം നടത്തി
    സൈന്യത്തിന്‍ സഹായത്താലവര്‍
    എന്‍റെ ഭൂമി തട്ടിപ്പറിച്ചു....!!!

    ReplyDelete
  3. അതെ. ദൈവങ്ങളിൽ ഒന്ന്. പ്രധാന ദേവത. മണ്ണും മലയും മരങ്ങളും കാടും കുലവും കാക്കുന്നത് മലങ്കാരി യെന്നാണ്‌ അവരുടെ വിശ്വാസം. മലങ്കാരിയെ സ്തുതിക്കുന്ന നിരവധി പാട്ടുകൾ അവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. പലതും ഇത്തരത്തിൽ പാരിസ്ഥിതിക ബോധം വിനിമയം ചെയ്യുന്നവയാണ്

    ReplyDelete
  4. “അവിടെ വെള്ളമല്ലാതെ മറ്റൊന്നുമില്ല തമ്പുരാനേ!

    ReplyDelete
  5. മലങ്കാരിയെ വാഴ്ത്തിയെങ്കിലും മണ്ണും മലയും, മരവും സംരക്ഷിക്കാന്‍ ആയെങ്കില്‍..

    "മണ്ണും മലയും മരങ്ങളും കാടും കുലവും കാക്കുന്നത് മലങ്കാരി യെന്നാണ്‌ അവരുടെ വിശ്വാസം.

    ReplyDelete
  6. അപ്പോള്‍ അങ്ങിനെയാണ് പോസ്റ്റ് ഛെ മണ്ണ് ഉണ്ടായത് അല്ലെ ?.

    ReplyDelete
  7. GOOD ONE INIYUM INGANATHE PORATTE

    ReplyDelete
  8. (മണ്ണില്ലാത്ത, ജീവനില്ലാത്ത ഒരു വിദൂര ഭൂതകാലത്തെക്കുറിച്ച് ഇത്തരം കഥകൾ, പാട്ടുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഒരു ജനതയുടെ ലോകവീക്ഷണം വ്യക്തമാക്കുന്നു ഇവ. ഒപ്പം മണ്ണും ജലവും കുന്നും നദികളുമില്ലാത്ത വിരസമായ ഭൂമിയിൽ ജീവൻ സാധ്യമല്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു

    ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?