അയ്യപ്പൻ തെരുവോരത്ത് മരിച്ചുകിടന്നു................................
ഇനി ഞാൻ ഏത് ചിഹ്നമിടും?
!
ആശ്ചര്യചിഹ്നം????????????????
അതിന് പഞ്ചനക്ഷത്ര ആതുരാലയത്തിലെ ജീവന്റെ സമയം നീട്ടിക്കൊടുക്കുന്ന യന്ത്രത്തിന്റെ തുമ്പിൽ കൊളുത്തപ്പെട്ട അയ്യപ്പനെ ഞാൻ പ്രതീക്ഷിച്ചിട്ടില്ലല്ലോ.
?
ചോദ്യചിഹ്നം??????????????????
അതിന് സ്വയം ഉത്തരമായ അയ്യപ്പൻ ചോദ്യങ്ങൾക്ക് അതീതനായിരുന്നല്ലോ.
,
അല്പവിരാമം??????????????????
വിരമിയ്ക്കുവാൻ അയ്യപ്പൻ ചെയ്തിരുന്നതെന്ത്?
:
അർദ്ധവിരാമം????????????????
ഇവൻ കാലത്തിനെ സ്വത്ത്വംകൊണ്ട് അടയാളപ്പെടുത്തിയവൻ. ഇനിയാര്.????
.
പൂർണ്ണവിരാമം????????????????
പ്രവാചകനായ കവിയ്ക്ക് പൂർണ്ണവിരാമമെവിടെ?

പിന്നെയേത് ചിഹ്നം?
ചിഹ്നങ്ങൾക്കതീതനായ അയ്യപ്പനെ ചിഹ്നനംചെയ്യാൻ ഞാനാര്????????????