ഈ ഘട്ടത്തിലാണ് 2011 ജനുവരി 12 ലെ ഒരു പ്രമുഖ മലയാള ദിനപ്പത്രത്തിൽ വന്ന ലേഖകന്റെ പേര് വയ്ക്കാത്ത ഒരു വാർത്താവിശകലനം ശ്രദ്ധേയമാകുന്നത്.
ഇതു വായിച്ച് എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ പ്രതികരണം.
“ഒന്നാംസ്ഥാനം കിട്ടാത്തതിനു ഇവരെന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്? അത് ഒരാൾക്കല്ലേ കിട്ടൂ!“
അവൾ തുടരുന്നു.
“ഞാൻ സ്കൂളിൽ നന്നായി കവിത ചൊല്ലി. പക്ഷേ കല്യാണി ചൊല്ലുന്നത് കേട്ടപ്പോൾ എനിയ്ക്ക് മനസ്സിലായല്ലോ അവൾ എന്നേക്കാൾ നന്നായാണ് ചൊല്ലുന്നതെന്ന്. അതിന് ഞാൻ ബഹളം വയ്ക്കണോ?”
ഈ തിരിച്ചറിവുപോലും ഇല്ലാത്തതാണോ പ്രബുദ്ധ സാക്ഷര സമൂഹം! ആയിരിക്കാൻ വഴിയില്ല എന്നുറപ്പ്. പിന്നെന്തേ? അവിടെയാണ് അരങ്ങുവിട്ട് അണിയറയിലെ ചില ‘റിയാലിറ്റി‘കൾ നാം കാണേണ്ടത്.
തന്റെ കുഞ്ഞിന് മത്സരിക്കുന്ന ഇനങ്ങളിൽ എ ഗ്രേഡ് നമ്മുടെ രക്ഷാകർത്താക്കൾക്ക് ഏകലക്ഷ്യമായി മാറാൻ എന്താണ് കാരണം?
വാർത്തയിൽ വായിച്ചില്ലേ!
എല്ലാവരുകൂടി ഇങ്ങനെ ബഹളംവച്ചാൽ എങ്ങനെ തർക്കം പരിഹരിക്കുമെന്ന് വിലപിച്ച ജില്ലാ വിദ്യാഭ്യാസ അധികാരിയോട് ഒരു രക്ഷാകർത്താവ് തട്ടിക്കയറിയത്രെ! “താനല്ലല്ലോ ഞാനല്ലേ കാശ് മുടക്കിയത്!“
അപ്പോൾ മുടക്കുമുതൽ ലാഭസഹിതം തിരിച്ചുപിടിക്കാനാവാതെ കച്ചവടത്തിൽ നഷ്ടംവന്നതിലെ നിരാശയാണ് ഈ അമർഷത്തിന് അടിസ്ഥാന കാരണം.
എന്തായിരുന്നു പ്രതീക്ഷിത ലാഭം?
ഗ്രേസ്സ് മാർക്ക് ആവാൻ വഴിയില്ല.കാരണം മുപ്പത് മാർക്ക് ഗ്രേസ് ആയി നേടാൻ നിരവധി മാർഗ്ഗങ്ങൾ വേറെയുണ്ട്.ജൂനിയർ റെഡ്ക്രോസ്,ഭാരത് സ്കൌട്ട്സ് ആന്റ് ഗൈഡ്സ്,എൻ. സി. സി. അങ്ങനെ പലതും.
പിന്നെയോ!മാധ്യമങ്ങൾ വഴി കിട്ടുവാനിടയുള്ള ‘ഗ്ലാമർ’തന്നെയായിരിക്കണം കാരണം. സസ്ഥാനതലത്തിൽ പല ഇനങ്ങളിലും മുൻ വർഷങ്ങളിൽ മത്സരിച്ച എല്ലാവർക്കും എ ഗ്രേഡ് നൽകിക്കൊണ്ട്, അധികാരികൾ ഇതിന് അറിയാതെയെങ്കിലും ആക്കംകൂട്ടി.
സംസ്ഥനതലത്തിൽ പങ്കെടുത്താൽ എ ഗ്രേഡ് കിട്ടുമെങ്കിൽ എങ്ങനെയെങ്കിലും അവിടെ പങ്കെടുത്താൽ മതില്ലോ!ഫലമോ!നാൽപ്പത് ഇനങ്ങളിൽ മത്സരം സമാപിച്ചപ്പോൾ അപ്പീലുകളുടെ എണ്ണം നാനൂറ്.ഒരു ജില്ലയിൽ പതിനൊന്നോ പന്ത്രണ്ടോ സബ്ജില്ലകളാണുള്ളത് എന്നോർക്കണം.ചുരുക്കത്തിൽ മത്സരാർത്ഥികൾ മുഴുവൻ അപ്പീൽ നൽകി എന്ന് അർത്ഥം. അങ്ങനെ കലാ(പ)മേള അപ്പിൽമേളയായി മാറി.
അപ്പൊ,മാഷേ!ഒരു സംശയം.ജില്ലാ കലാ(പ)മേളകളിൽ ഉന്നയിക്കപ്പെടുന്ന എല്ലാ അപ്പീലുകളും അനുവദിച്ചു കിട്ടുമോ?
മുൻ വർഷം ഒരുജില്ലയിലെ അപ്പീൽ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയ്ക്ക് അധികാരികൾ നൽകിയ രഹസ്യ നിർദ്ദേശം ഇങ്ങനെ.
“വലിയ കുഴപ്പങ്ങളില്ലെങ്കിൽ അനുവദിച്ചു കൊടുത്തേക്കൂ. നമ്മളായിട്ട് വെറുതേ പ്രശ്നം വഷളാക്കണ്ടല്ലോ.”
അതായത് ഉന്നയിക്കപ്പെട്ട അപ്പീലുകളെല്ലാം അനുവദിച്ച് ഈ ഉദാരവൽക്കരണകാലത്ത് നമുക്ക് അത്യുദാരരാകാം എന്ന് ചുരുക്കം! യാതൊരു സാധ്യതയുമില്ലാത്ത അപ്പീൽ അനുവദിച്ചുനൽകിയ ഉദാരതയ്ക്ക് ഒറ്റ്യ്ക്കോ കൂട്ടായോ പ്രതിഫലപ്പിരിവ് യഥേഷ്ടം ആകാമെന്നത് വാൽക്കഷണം. സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം എ ഗ്രേഡ് നൽകി വിധിനിർണ്ണയത്തിന്മേലുള്ള തർക്കങ്ങൾ ഒഴിവാക്കാം എന്ന ‘ശാസ്ത്രീയ’ ഫോർമുലകൂടി ഉള്ളപ്പോൾ അവിടെയും സുഖം! ഇവിടെയും സുഖം!

കലാ(പ)മേള പൊടി പൊടിച്ചുകൊണ്ടിരിക്കെ ഈയുള്ളവന്റെ സെൽഫോൺ ചിലച്ചു. കലാപരിശീലകനായ ഒരു പരിചയക്കാരനാണ് അങ്ങേത്തലയ്ക്കൽ.
“സർ, ജില്ലാകലാമേളയിൽ ആർക്കാണ് അപ്പീൽ കൊടുക്കേണ്ടത്?”
“ജില്ലാതലത്തിൽ അപ്പീൽ കമ്മറ്റി ഉണ്ടല്ലോ?”
“അവർ തള്ളിയാലോ?”
“പിന്നെ നിവർത്തിയില്ല.”
“ലോകായുക്ത, കളക്ടർ, കോടതി അങ്ങനെ?”
“കലോത്സവ നിയമാവലിയിൽ അപ്പീൽ കമ്മിറ്റിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ.”
“ആരൊക്കെയാണ് കമ്മറ്റി അംഗങ്ങൾ?”
“അറിയില്ല. എന്തായാലും വിവിധ കലാ മേഖലകളിലെ വിദഗ്ദ്ധർ അടങ്ങിയ ഒൻപതംഗ സമിതിയായിരിക്കും.”
“ഏതിനത്തിലാണ് പ്രശ്നം?”
“മോണോആക്ട്.”
‘മോണോആക്ട് മത്സരം നാളെയല്ലേ?”
“അതെ. ഞാൻ പഠിപ്പിച്ച കുട്ടി അത്ര പോര. എങ്ങനെയെങ്കിലും സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കണം.”
“എന്തിനാ ഇത്ര ബുദ്ധിമുട്ടി സംസ്ഥാനതലത്തിലേയ്ക്ക് കൊണ്ടുപോകുന്നത്!“
“ഈ വർഷം ഈ കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്താൽ അടുത്ത വർഷത്തേക്ക് ആ സ്കൂളിലെ മോണോആക്ട്, നാടകം ക്വട്ടേഷൻ മൊത്തമിങ്ങ് പോരും. എനിക്ക് കുറച്ച് ചിക്കിളി തടയുന്ന കേസാ.”
ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം അപ്പീൽ!!!!!!!!!!!!!!!!!
അജിതെട്ടന്: അനുഭവങ്ങളില്‍ ചാലിച്ച എഴുത്തിനു അപ്പീലുകള്‍ ഇല്ലാത്ത ആശംസകള്‍..
ReplyDeleteകലാമേളകള്‍ വെറും പൊങ്ങച്ച മേളകള്‍ ആയി തരാം താണിരിക്കുന്നു. പലര്‍ക്കും ഇത് സിനിമയിലേക്കുള്ള കുറുക്കുവഴികള്‍ ആയി. ജില്ല കലോത്സവത്തിലെ നാല്‍പ്പതു മത്സരങ്ങള്‍ക്ക് അപ്പീല്‍ 400 അധികം. അപ്പീലുകളില്ലാത്ത അടിയും പിടിയും പിന്നാമ്പുറ കഥകള്‍ വേറെയും.. ഒരു വിചിന്തനത്തിന്റെ സമയം എന്നേയ കടന്നു പോയി....
ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം അപ്പീൽ!!!!!!!!
ReplyDeleteകലാമേളകള്‍ രക്ഷിതാക്കളുടെ കലാപ മേളകളാകുന്നത് ഇപ്പോള്‍ നിത്യ കാഴ്ചകളാണ്. നാലാം ക്ലാസ്സുകാരിയുടെ പക്വത പോലും ഇക്കാര്യത്തില്‍ രക്ഷിതാക്കളും ചുരുക്കം അധ്യാപകരും കാണിക്കുന്നില്ല എന്നത് ഈ മേളയുടെ ഏറ്റവും ദൂഷ്യ ഫലമാണ്.
ReplyDeleteഹും കലയെ എന്തെല്ലാം വിധത്തില്‍ കച്ചവടം ചെയ്യുന്നു ചൂഷണം ചെയ്യുന്നു.. എന്നിട്ടു ഒരു പേരും കല വളരുകയല്ലേ??? ശരിക്കുള്ള ഒരു കലാകാരന് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കില്‍ അപ്പീലിനു പോകുമോ??... ഇതിനെല്ലാം ഉപരി ഇപ്പോള്‍ ജഡ്ജസുമാരുടെ ഇടയിലും അഴിമതു കടന്നുവന്നതിന്റെ ഒക്കെ ഓരോ കൂട്ടിക്കാടലുകള് ...
ReplyDeleteajithetta, kalika prasakthamaya postanith.. aa kunjinte vivaram polum illatha njanthukkal!
ReplyDeleteനന്നായി അജിത് ഭായ് ..ഇനിയും ഇത്തരം കൊള്ളരുതായ്മകള്‍ എഴുതുക
ReplyDeleteഇപ്പോള്‍ എല്ലാം പണത്തിന്റെ കണക്കായി മാറി ഇരിക്കുന്നു ഈ കുട്ടികളുടെ കലോത്സവത്തില്‍ പോലും ..ഇതിനു കോടതികളും വളം വെച്ച് കൊടുക്കുന്നുണ്ട് അപ്പീലുകള്‍ മതിയാക്കണം എന്നാണു എന്റെ അഭിപ്രായം എന്തേ..അതെങ്ങനെ അല്ലെ അപ്പീലുകള്‍ അനുവദിക്കാന്‍ കിട്ടുന്ന ചിക്കിളികള് ഓര്‍ക്കുമ്പോള്‍ ആര്‍ക്കാണ് അത് അവസാനിപ്പിക്കാന്‍ തോന്നുക ...
യുവജനോത്സവം പണമേളയായി.... http://www.madhyamam.com/news/36092/110115
ReplyDeleteഞാനൊക്കെ ഒരു ആറ് എ പ്ലസ് മേടിക്കാന്‍ എത്ര പണിപെട്ട് ഇപ്പൊ കുറച്ചു കലയും ഒരു അപ്പീലും ഉണ്ടെങ്കില്‍ ഫുള്‍ എ പ്ലസ് ആയി
ReplyDeleteതാങ്കള്‍ എന്ന ഒരു വ്യക്തിയുടെ [അദ്ധ്യാപകനും, കലോത്സവ സംഘാടകനും } അനുഭവത്തില്‍ തന്നെയും ഇത്തരം കാര്യങ്ങള്‍ ധാരാളമായി കാണുമ്പോള്‍ ഇതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും..? കേവല പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി ഇതു തരത്തിലുള്ള നെറികേടിനും തയ്യാറാകുന്ന ഇക്കൂട്ടരെ എന്ത് പേരിട്ടു വിളിക്കണം..? ജയം എന്ന വാക്കിന് ഇത്രയും വൃത്തികെട്ട ഒരു മണമാണോ ഉള്ളത്..?
ReplyDeleteഇതിനെ തുറന്നു പറയാന്‍ താങ്കള്‍ക്ക് സാധിക്കുന്നത് തീര്‍ച്ചയായും നന്മയും സത്യാ സന്ധതയും ഇനിയും മരിക്കാത്തത് കൊണ്ട് മാത്രമാകണം..! നന്മക്ക് ആയിരം നാക്കാവട്ടെ...!! ആശംസകള്‍....!!!
നല്ല പോസ്റ്റിനു ആശംസകള്‍ അജിത്തെട്ടാ
ReplyDeleteഈ അപ്പീലുകള്‍ ഇല്ലാതാവുന്ന കാലമുണ്ടാവുമോ?
ഒന്നാം സ്ഥാനം ഒരാള്‍ക്കല്ലേ കിട്ടു ! നാലാം ക്ലാസ്സുകാരി ആയാലെന്താ...പറഞ്ഞത് കാര്യമല്ലേ !
ReplyDeleteഒന്നാംസ്ഥാനം ഒന്നിൽകൂടുതൽ വേണം.എങ്കിലേ രക്ഷയുള്ളു അജിത്.
ReplyDelete