അഭയയുടെ ഭയം മാറുന്നു.

അഭയ ആദ്യം സ്കൂളിൽ വന്നപ്പോൾതന്നെ ഞങ്ങൾ വിഷമത്തിലായി. “ഈ സർക്കാരിന്റെ കാര്യമേ!!!!! സംയോജിത വിദ്യാഭ്യാസംപോലും. നേർബുദ്ധിയുള്ളതിനെപ്പോലും ഇവിടെ ശരിയാക്കാൻ പറ്റുന്നില്ല. പിന്നെയല്ലേ അവികസിത ബുദ്ധിയായ ഈ കുട്ടിയെ. ഞങ്ങളുടെ തലവിധി!!!!“

അഭയ.
ഭയന്ന് ഒരു മൂലയിലിരിക്കും!!!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.

ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.

എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!!!!!!!!!!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെടെ അവകാശം!!!!!!!!!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!!!!!!!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!!!!!!!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല. പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!!!!!!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!!!!!!!!!!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
വിവരണം?
നാടകീകരണം?
അഭിനയം?
സംഭാഷണം തയ്യാറാക്കൽ?
കഥാരചന?
മൈന്റ് മാപ്പിംഗ്?

എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. ശരീരംകൊണ്ടല്ല. മനസ്സുകൊണ്ട്!

15 comments:

  1. ഇനിയും ഇങ്ങനെ നല്ല മനസ്സുകള്‍ ..ഉള്ള ആളുകള്‍ ഉണ്ടാവട്ടെ..എന്ന് ആശംസിക്കുന്നു..

    ReplyDelete
  2. അഭയ ഇനിയും വളരട്ടേ...

    ReplyDelete
  3. 'അഭയ'യില്‍ ഭയമില്ലാ...!!!
    പരിഗണിക്കുക എന്ന ഉദാത്തമായ സാംസ്കാരിക മൂല്യങ്ങള്‍ക്കൊപ്പം എല്ലാം നിര്‍ഭയത്വമാണ്.

    ReplyDelete
  4. മാഷേ ... അഭയ വായിച്ചപ്പോള്‍ എനിക്കെന്റെ കുഞ്ഞു പെങ്ങളേ ഓര്മ വന്നു കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീരും എനിക്കും എയുതണം വിറക്കാത്ത കൈ യുമായി അബല ആയ ഒരു അബ്യയേ പട്ടി എന്റെ ശൈലിയില്‍ ഈ വരികള്‍ എനിക്ക് ഒരു പ്രജോദനം ആയി ഇങ്ങള്‍ ക്ക് ബല്യ ഒരു നന്ദി ..........................................

    ReplyDelete
  5. എന്തായാലും ഇന്നു അഭയക്കു ചോദിക്കുവാന്‍ ഒരുപാടു കാര്യങ്ങളുണ്ടല്ലോ?.. പറഞ്ഞുകൊടുക്കുവാന്‍ ഒരുപാടു നല്ല മനസ്സുകളും ... നാളയുടെ വാഗ്ദാനമായി മാറട്ടെ നമ്മുടെ ഈ കുഞ്ഞുകുരുന്നു...

    ReplyDelete
  6. കൂടുതല്‍ അഭായമാരെ കണ്ടെത്തൂ

    ReplyDelete
  7. അജിത്‌ മാഷ്‌, ഇതൊന്നുകൂടി വായിക്കൂ... നിങ്ങളുടെ പോസ്റ്റില്‍ നിന്ന് തന്നെ എടുത്ത വരികള്‍..

    "ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!!!!!!!!
    ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!!!!!!!!
    ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

    ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
    വിവരണം?
    നാടകീകരണം?
    അഭിനയം?
    സംഭാഷണം തയ്യാറാക്കൽ?
    കഥാരചന?
    മൈന്റ് മാപ്പിംഗ്? "

    ഒട്ടപെടുമായിരുന്ന അഭയയെ കൈപിടിച്ച് ഉയര്‍ത്തിയ ഇതിനെ വിളിക്കേണ്ടത് മനുഷ്യത്തം എന്നാണല്ലോ.. നന്മകള്‍ വറ്റാത്ത മനുഷ്യ മനസ്സുകള്‍ക്കാശംസകള്‍

    പുതുവത്സരാശംസകളോടെ..

    ReplyDelete
  8. അഭയ കേസ്‌ കൊള്ളാമല്ലോ ....എനിക്ക് മനസ്സില്‍ എവിടെയോ കൊണ്ടു....പാവം കുട്ടി ...

    ReplyDelete
  9. അഭയയെ പോലെ എത്രയെത്ര അഭയമാര്‍ !! ഈ ലോകത്ത് പഠിക്കാനും പഠിപ്പിക്കാനും ആകാതെ ..
    ഈ കൊച്ചു അഭയ ഭാഗ്യവതി ആണ്...

    മനസ്സുകൊണ്ട് ഇനിയും വളരട്ടെ അവള്‍ ....സുനിജ ടീച്ചറെ പോലെയുള്ളവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു...
    നല്ല പോസ്റ്റ്‌!! ആശംസകള്‍ !!

    ReplyDelete
  10. അവള്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്നും മനസ്സുണ്ടാവട്ടെ..
    നല്ല പോസ്റ്റ്‌!! ആശംസകള്‍ !!

    ReplyDelete
  11. അഭയക്ക് താങ്ങായിന്നിന്ന ആ നല്ല മനസ്സ് കൈമോശം വരാതിരിക്കാന്‍ ആശംസിച്ചുകൊണ്ട്...

    ReplyDelete
  12. അനില്‍ പറയുകയാണ് താങ്കള്‍ ഒരു നല്ല എഴുത്ത് കാരന്‍ ആണ്,

    ReplyDelete
  13. Aadyam sister abhaya case aanenu vicharichu. (hi hi). Abhaya bhayamillathe valaran prarthikunu

    ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?