പൂക്കാലം


കുട്ടി കണ്ണ്ചിമ്മി എഴുന്നേറ്റു. മുറ്റത്തിറങ്ങി.....ഹായ്! എന്തെല്ലാം തരം പൂക്കൾ...... മഞ്ഞ, ചുവപ്പ്, ഓറഞ്ച്.... പൂമ്പാറ്റകൾ...... പുള്ളിയുടുപ്പിട്ട, മഞ്ഞച്ചേലയണിഞ്ഞവ...... പാറി നടക്കുന്നു. കുറെ പൂക്കൾ പറിച്ചെടുത്താലോ. പാവാടത്തുമ്പ് മടക്കി കുട്ടി പൂക്കളിറുക്കാൻ തുടങ്ങി. പൂക്കൾക്കിടയിൽ മറ്റൊരു പൂവ് പോലെ കുട്ടി നിന്നു. ഹോ..... ഈ കാറ്റ്! എന്റെ പൂക്കളെല്ലാം താഴെ വീണല്ലോ..... അവൾ തിടുക്കത്തിൽ അവ പെറുക്കിയെടുത്തു.
ചന്നം പിന്നം പെയ്യുന്ന മഴയെ കുട്ടി ഉമ്മറത്തിണ്ണയിലിരുന്ന് നോക്കി. വീട്ടിന്റെ ഓരത്തുകൂടി ഒഴുകുന്ന വെള്ളച്ചാലിലേക്ക് കുട്ടി താനുണ്ടാക്കിയ കളിവള്ളം ഇട്ടു. വള്ളത്തിൽ നിറയെ പൂക്കൾ. ഒരു പൂക്കാലം ഒഴുകിപ്പോകുന്നത് കുട്ടി കuതുകത്തോടെ, എന്നാൽ തെല്ല് വേദനയോടെ നോക്കിനിന്നു.

5 comments:

 1. കുട്ടിയും പൂക്കളും നന്നായിരിക്കുന്നു. ആശംസകൾ

  ReplyDelete
 2. ഒരു പൂക്കാലം ഒഴുകിപ്പോകുന്നത് കുട്ടി കuതുകത്തോടെ, എന്നാൽ തെല്ല് വേദനയോടെ നോക്കിനിന്നു..ഗുഡ്

  ReplyDelete
 3. ഒരു പൂക്കാലം ഒഴുകിപ്പോകുന്നത് കുട്ടി കuതുകത്തോടെ, എന്നാൽ തെല്ല് വേദനയോടെ നോക്കിനിന്നു.
  ഭംഗിയുള്ള ഒരു കൊച്ചു കഥ. നല്ല അവതരണം അജിത്‌.
  ആശംസകള്‍

  ReplyDelete
 4. ഒഴുകിപ്പോയത് പോയത് തന്നെ! ഒരിക്കലും തിരിച്ചോഴുകാത്തവ!
  ബച്പന്‍ കാ സാവന്‍
  ബാരിഷ്‌ കാ പാനി
  കാകസ് കാ ഖശ്ത്തി .....

  ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?