ഒരു ബുദ്ധസന്യാസി, വയലിൽ വിത്തിറക്കുന്ന ഒരു കർഷകനെ കണ്ടു.
“താങ്കളെന്തു ചെയ്യുകയാണ്?”
“ഞാൻ വിത്തു വിതക്കുകയാണ്.”
“വിത്തു വിതച്ചിട്ടെന്തു ചെയ്യും?”
“വിത്തു മുളയ്ക്കുന്നതു മുതൽ കൊയ്യുന്നതുവരെ വിത്തും മണ്ണും ശ്രദ്ധാപൂർവ്വം പരിചരിക്കും.”
“വിള കൊയ്തിട്ടോ?”
വീണ്ടും വിത്ത് ശേഖരിക്കും.”
“എന്നിട്ടോ?”
“വീണ്ടും മണ്ണ് ഒരുക്കി വിത്ത് വിതക്കും.”
“അപ്പോൾ ഭക്ഷണത്തിനു വേണ്ടിയല്ലേ കrഷിയിറക്കുന്നത്?”
“അല്ല. മണ്ണിൽ വീണ്ടും വീണ്ടും വിത്തിറക്കുക എന്നതാണ് പ്രധാനം. ഭക്ഷണം പിന്നീടേ വരുന്നുള്ളു.”

4 comments:

 1. ഇന്നലകളിലെ അധ്വാനത്തിന്റെ രൂപകം.
  ഇന്നലെ വയലുകള്‍ തന്‍ കുഴഞ്ഞ മണ്ണില്‍ ജീവിതം കരുപ്പിടിപ്പിച്ചു നാം..
  കലപ്പയുമേന്തി, മാടിനെ തെളിച്ച്, മണ്ണ് ഉഴുത് മറിച്ച് , വിത്ത്‌ പാകി, കള പറിച്ച്, വിള കൊയ്ത്, അതിനെ മെതിച്ച്, പൊന്നോണം ഉണ്ട് നാം..
  ഇന്ന്.. അയല്‍ സംസ്ഥാനത്തിന്റെ വിയര്‍പ്പില്‍ അന്നം തേടുന്നു നാം. വയലുകളില്‍ കോണ്ക്രീറ്റ് കാടുകള്‍ പണിതുയര്‍ത്തുന്നു നാം.....!~!!!

  ReplyDelete
 2. അല്ല. മണ്ണിൽ വീണ്ടും വീണ്ടും വിത്തിറക്കുക എന്നതാണ് പ്രധാനം. ഭക്ഷണം പിന്നീടേ വരുന്നുള്ളു.”

  മണ്ണിനു വേണ്ടി വാദിക്കാന്‍ ഇന്നാരും ഉണ്ടാവില്ലല്ലോ..ആശംസകള്‍..

  ReplyDelete
 3. എനിക്ക് ശരിക്ക് ക്ലിക്ക് ആയില്ല :(

  ReplyDelete
 4. മനുഷ്യകുലം പിറന്ന മുതല്‍ ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒറ്റ ജോലി കൃഷിയാണ്. അതുകൊണ്ടാണ് ലോകം ഇങ്ങനെ എങ്കിലും നിലനില്‍ക്കുന്നത്.
  ലോകാവസാനതിന്റെ കാഹളം മുഴങ്ങുന്നത് കേട്ടാല്‍ പോലും നിങ്ങള്‍ ഒരു ചെടി നടുക എന്ന പ്രവാചക വചനം ഇവിടെ തീര്‍ത്തും പ്രസക്തമാണ്.

  ReplyDelete

എന്താ നിങ്ങളുടെ അഭിപ്രായം?