(ചൈനീസ് കവി നിയു ഹാൻ എഴുതിയ ഒരു കവിതയുടെ സ്വതന്ത്ര പുനരാവിഷ്കാരം)
ഞാൻ വിശ്വസിച്ചിരുന്നു,
മണ്ണിരയുടെ രക്തത്തിന്
മണ്ണിന്റെ നിറമാണെന്ന്.
ഇന്നെനിക്കറിയാം
മണ്ണിരയുടെ രക്തത്തിന്
ചുവപ്പു നിറം തന്നെയാണ്
രണ്ടുതുള്ളി ചുവപ്പു രക്തം!
പക്ഷെ,
വിത്തുകൾ മുളയ്ക്കാൻ,
മണ്ണ് പരുവപ്പെടാൻ
ജീവിതം മുഴുവൻ, അത്
മണ്ണിൽ
നിശ്ശബ്ദമായി അദ്ധ്വാനിക്കുന്നു.
എനിയ്ക്ക് ആറടി പൊക്കമുണ്ട്
എന്റെ ശരീരത്തിൽ
പതിനായിരക്കണക്കിന്
ചോരത്തുള്ളികളുണ്ടാവും.
അതെടുത്തുമാറ്റി
എനിയ്ക്ക്
നാലുതുള്ളി
മണ്ണിരച്ചോര തരുമോ?
മണ്ണിനു സമര്‍പ്പിച്ച ജീവിതമല്ലേ? അര നാഴികനേരം പണിതാല്‍ ആറായിരം നാഴിക പള്ളു പറയുന്ന ഇന്നിന്റെ തലമുറക്കൊരു റോള്‍ മോഡല്‍ അല്ലെ?ആശംസകള്‍.
ReplyDeleteനല്ല കവിത...നമുക്ക് വേണ്ടി..മണ്ണിനു വേണ്ടി .മനുഷ്യന് വേണ്ടി .. എത്ര രക്ത സാക്ഷികള്‍ അല്ലെ?..പക്ഷെ നാം ആര്‍ക്കു വേണ്ടി രക്ത സാക്ഷിത്വം..വഹിക്കുന്നു?..
ReplyDeleteമണ്ണിനും പ്രകൃതിക്കും വേണ്ടി ഇനിയും പോരാടുക..
ReplyDeleteക്രിസ്ത്മസ് പുതുവത്സരാശംസകള്‍
chinese poetry ennu parayalle, pathirimarude shadjam oorippokum.
ReplyDeleteപാതിരിമാര്പോലും ഇപ്പൊ ഇടുന്നത് ചൈനീസ് ഷട്ട് ജമാണ്
ReplyDeleteവലിയ സന്ദേശമുള്ള കവിത
ReplyDeleteമണ്ണിനെ സ്നേഹിക്കുന്ന തലമുറയെ നമ്മുക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുവാണു... ഒടുവില്‍ മണ്ണിലേക്കു തന്നെ മടങ്ങുവാനാണേലും മനുഷ്യന്റെ എന്തെല്ലാം ചെയ്തികളാണു ഈ ലോകത്തില്‍ കാട്ടിക്കൂട്ടുന്നതു... ഈ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്കു വന്നതു ഇതാണു...
ReplyDelete:)
ReplyDelete