ലോകരക്ഷകൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചു.
പട്ടണത്തിന്റെ പേര് നമുക്ക് തത്കാലം വിടാം.
എന്തേ, ലോകരക്ഷകൻ കാലിത്തൊഴുത്തിൽ ജനിക്കാൻ?
കൃഷിയും കാലിവളർത്തലും കാലയാപനത്തിനുള്ള മാർഗ്ഗങ്ങളായി കണ്ടിരുന്ന ഒരു ജനതയ്ക്ക് തങ്ങളുടെ ജീവിതവൃത്തിയിൽ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു വളർത്തൃമഗങ്ങൾ. അവയെ വളർത്തുന്നത്തിനുള്ള സ്ഥലം അവർക്ക് പ്രധാനപ്പെട്ടതും. വൃത്തിയാക്കുംതോറും തങ്ങളുടെ വിസർജ്ജ്യങ്ങൾ കൊണ്ട് ഈ ൃമഗങ്ങൾ തങ്ങളുടെ തൊഴുത്ത് മലിനമാക്കിക്കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും തൊഴുത്ത് വൃത്തിയാക്കുക എന്ന ശ്രമകരമായ ആ ജനത ചെയ്തുവന്നു.
നാനാതരത്തിലുള്ള ൃമഗീയവാസനകളുടേയും തൊഴുത്താണ് മനസ്സ്. ഈ വാസനകൾ മനസ്സിനെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇത് വൃത്തിയാക്കാൻ വലിയ ശ്രമം ആവശ്യമാണ്. ‘ആ ശ്രമ’ത്തിലായിരിക്കണം നമ്മുടെ ജീവിതം.
ദയ, സ്നേഹം, സഹനം, ത്യാഗം എന്നീ ഗുണങ്ങൾക്ക് പര്യായമാണ് ക്രിസ്തു. ഈ നാലു ഗുണങ്ങളും എവിടെ ഉരുവാകുന്നുവോ, അവിടം നിത്യരക്ഷയുടേയും സമാധാനത്തിന്റേയും സ്ഥാനമായി വിലസ്സഇതു സൂചിപ്പിക്കുന്നു കാലിത്തൊഴുത്തിലെ തിരുപ്പിറവി.
എങ്കിൽ മനസ്സിൽ ഈ നാലു ഗുണങ്ങളുടേയും തിരുപ്പിറവി സംഭവിച്ചവന് മാത്രമല്ലേ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹത?
ലോകജനത മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹരായിത്തിർന്നാൽ നിത്യമായ ലോകരക്ഷ സാധ്യമാകും എന്നതിന് സംശയമില്ല.
ക്രിസ്തുവിന്റെ ജനനം കാലത്തിനെ രണ്ടായി പകുത്തു. വെറുക്കപ്പെട്ട ജനതയ്ക്കുമേൽ ദൈവം ശാപത്തിന്റെ അഗ്നിയിറക്കുന്ന മുൻ കാലവും, പാപിക്കുവേണ്ടി ദൈവപുത്രൻ സ്വയം യാഗമായി മാറുന്ന സ്നേഹത്തിന്റെ പുതിയ കാലവും.
നമ്മുടെ മനസ്സുകളിൽ ദുരിതങ്ങളുടെ കഴിഞ്ഞ കാണ്ഡങ്ങൾ തീർത്തൊഴിച്ച് സമാധാനത്തിന്റെ പുതിയ കാലം ഉണർത്തട്ടെ ക്രിസ്തുമസ്സ്!
നിങ്ങൾക്കും അങ്ങനെയാകട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹമാണ് ക്രിസ്തുമസ്സ് ആശംസ. എനിയ്ക്ക് അത് സാധിച്ചു എന്ന പ്രഖ്യാപനവും.
ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ.
ലോകജനത മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹരായിത്തിർന്നാൽ നിത്യമായ ലോകരക്ഷ സാധ്യമാകും എന്നതിന് സംശയമില്ല.
ReplyDeletevery nice
ക്രിസ്മസ് ആശംസകള്‍ ...
ക്രിസ്മസിന് നാം അനുസ്മരിക്കുന്നത് ദൈവത്തിന്‍റെ സ്വയം ദാനത്തെയാണല്ലോ..?
ReplyDeleteലോകത്തെ രക്ഷിക്കുവാന്‍ വേണ്ടി ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നാണല്ലോ യേശു സങ്കല്പങ്ങളില്‍ ഒന്ന്.
എങ്കില്‍, ദൈവം തന്‍റെ പുത്രനെ ലോകത്തിനു സമ്മാനമായി നല്‍കിയത് അവന്‍റെ മാതൃകയെ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് നന്മയും സഹായവും എത്തിക്കുകയാണ് വേണ്ടത്. നാം ഈ മാതൃക പിന്തുടരുന്നില്ലാ എങ്കില്‍ നമ്മുടെ ക്രിസ്മസ് അര്‍ത്ഥ പൂര്‍ണ്ണമാവില്ലാ എന്നത് മറക്കരുത്..!!
അജിത്തിനും ഈ അക്ഷരക്കൂട്ടങ്ങള്‍ക്കും അഭിനന്ദനം..!!
പകരം ഞാനുമോതുന്നു ആത്മാവ് നശിക്കാത്തൊരു പകലിരവുകളെ...!!
ക്രിസ്തു ദേവന്റെ പരിത്യാഗ ശീലമുള്ളവനാണ് ഇന്ന് ഈ ലോകത്തെ നയിക്കാനുള്ള അര്‍ഹത...xmas ആഘോഷിക്കാനും...ഉള്ള അര്‍ഹത...പിടിച്ചടക്കലല്ല വിട്ടുകൊടുക്കലാണ് മഹത്തരമെന്നു ലോകത്തെ ഉദ്ബോധിപ്പിച്ചവനാണ് ക്രിസ്തു ....നല്ല ഒരു വിഷയം ഇ xmas കാലത്ത്..ആശംസകള്‍..
ReplyDelete